ചൊവ്വയില്‍ വിവിധങ്ങളായ ശാസ്ത്ര പഠനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ജൂലായ് 30 ന് വിക്ഷേപിക്കും. തിങ്കളാഴ്ച ഇതേ ലക്ഷ്യവുമായി ചൈനയുടെ വിക്ഷേപണം നടന്നിരുന്നു.
അന്യഗ്രഹത്തിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നാസയുടെ മാര്‍സ് 2020 പദ്ധതിയുടെ ഭാഗമായാണ് പെര്‍സെവറന്‍സ് വിക്ഷേപിക്കുന്നത്. അടുത്തവര്‍ഷമാണ് ഇത് ചൊവ്വയില്‍ ഇറങ്ങുക. അറ്റ്ലസ് വി റോക്കറ്റിലായിരിക്കും റോവറിന്റെ വിക്ഷേപണം. ചൊവ്വയില്‍ ജീവന് നിലനിര്‍ത്താനുള്ള സാധ്യത കണ്ടെത്തുന്നതിനൊപ്പം ഭൂതകാലത്തില്‍ ചൊവ്വയിലുണ്ടായിരുന്ന ജീവന്റെ തെളിവുകള്‍ കണ്ടെത്തുന്നതും മാര്‍സ് 2020 പദ്ധതിയുടെ ലക്ഷ്യമാണ്.
അതിന് വേണ്ടി പെര്‍സവറന്‍സ് റോവര്‍ പാറകളും മണ്ണും ശേഖരിക്കും. ഇത് ഭാവിയില്‍ ഭൂമിയിലേക്ക് കൊണ്ടുവരാനും നാസ പദ്ധതിയിടുന്നു. പെര്‍സവറന്‍സ് റോവറിനുള്ളില് ഘടിപ്പിച്ചിട്ടുള്ള മാര്‍സ് ഹെലിക്കോപ്റ്റര്‍ എന്ന ഉപകരണം ചൊവ്വയ്ക്ക് ഉപരിതലത്തിലൂടെ പറന്ന് വിവരങ്ങള്‍ ശേഖരിക്കും. ഒരു കാറിന്റെ വലിപ്പമുള്ള റോവറില്‍ ചൊവ്വയിലെ മണ്ണ് ശേഖരിക്കുന്നതിനായി പുതിയ ഡ്രില്ലും ഘടിപ്പിച്ചിട്ടുണ്ട്.
Perseverance rover
Post Your Comments