കൊല്ലം • ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ജില്ലയില്‍ ഇപ്പോള്‍ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്പന, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ക്ലസ്റ്ററുകള്‍. ക്ലസ്റ്റര്‍ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്.
പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, രോഗലക്ഷണങ്ങളും ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ജയില്‍ വാസവുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സ്രവ പരിശോധനയ്ക്ക് മുന്‍ഗണനയുണ്ട്. ബോധവത്കരണ ഭാഗമായി മൈക്ക് പബ്ലിസിറ്റി, ലഘുലേഖ വിതരണം, പോസ്റ്റര്‍ പതിക്കല്‍, സാമൂഹിക മാധ്യമങ്ങള്‍, എഫ് എം റേഡിയോ എന്നിവ വഴിയുള്ള ബോധവത്കരണം എന്നിവ തുടരുന്നു. റിവേഴ്‌സ് ക്വാറന്റയിന്‍ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. 65 വയസ് കഴിഞ്ഞവര്‍, 10 വയസിന് താഴെപ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഇല്ലാതെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന പ്രക്രിയയാണ് റിവേഴ്‌സ് ക്വാറന്റയിന്‍.
ക്ലസ്റ്റര്‍ സോണുകളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പോസിറ്റീവ് കേസുകള്‍ ബ്രായ്ക്കറ്റില്‍.
ചവറ പന്മന -550(10)
ശാസ്താംകോട്ട-1930(56),
ഇരവിപുരം-163(16)
നെടുമ്പന-93(12)
കൊട്ടാരക്കര-471(39)
അഞ്ചല്‍-853(17)
ഏരൂര്‍-178(25)
ഇടമുളയ്ക്കല്‍-82(9)
തലച്ചിറ-545(31)
പൊഴിക്കര-200(4)
അഴീക്കല്‍(ആലപ്പാട്)-244(36)
ഇളമാട്-100(9)
ചിതറ-94(10)
സമ്പര്‍ക്കപട്ടിക തയ്യാറാക്കി പട്ടികയിലുള്ളവരെ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരുടെയും പരിശോധനകള്‍ തുടരുന്നതും ജാഗ്രത പുലര്‍ത്തുന്നതും ശാസ്താംകോട്ട പോലുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കാനായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments