വയനാടന്‍ ഐതീഹ്യങ്ങളിലെ ഗോത്രനായകന്‍ കരിന്തണ്ടന്‍റെ കഥ സിനിമയാകുന്നത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു .വിനായകൻ ആണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത് . സിനിമാ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്ണായിരുന്നു ചിത്രമൊരുക്കാന്‍ ആദ്യം മുന്നോട്ട് വന്നത്. എന്നാൽ അവർ പിന്മാറി എന്താണ് കാരണം എന്ന് അറിയില്ല.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. മുഷ്ടികള്‍ ചുരുട്ടി ഓടിയെത്തുന്ന ഗോത്രവേഷധാരിയായ വിനായകന്‍റെ ചിത്രം ഫേസ്ബുക്കില്‍ തരംഗമാവുകയും ചെയ്തു. വയനാട്ടിലെ പണിയ വിഭാഗത്തിലെ അംഗവും ‘കനവെ’ന്ന ബദല്‍ വിദ്യാലയത്തിലെ ആദ്യകാല പഠിതാവുമായ ലീലയാണ് തങ്ങളുടെ തന്നെ ഗോത്രകഥകളിലെ ഇതിഹാസ നായകനെക്കുറിച്ച് സിനിമയൊരുക്കുന്നത്.വലിയ ബജറ്റില്‍ ബ്രിട്ടീഷ് കാലത്തെയടക്കം ഉള്‍പ്പെടുത്തിയാണ് സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ നടന്നത്. ഇംഗ്ലീഷിലടക്കം പുറത്തിറാക്കാനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രാഥമിക ഗവേഷണങ്ങളും പഠനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.
കഥ പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കളെ സമീപിക്കാനാണ് ലീല ശ്രമിക്കുന്നത്.കഥകളിലും ഐതീഹ്യങ്ങളിലും മറഞ്ഞുപോയ സത്യങ്ങളെ ഗോത്രപരിസരങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരിക്കും കരിന്തണ്ടനെന്ന് ലീല പറഞ്ഞു. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ കൂടെ പിന്തുണതേടിയാണ് ലീല ക്രൗഡ് ഫണ്ടിങ്ങിനായി തീരുമാനിച്ചത്. കരിന്തണ്ടനെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന ലീല വയനാടിന്‍റെ ചരിത്ര നിര്‍മ്മിതിയെക്കൂടി പുനര്‍ നിര്‍വചിക്കാനൊരുങ്ങുകയാണ് ഈ സിനിമയിലൂടെ.
സിനിമക്കായുള്ള ഗവേഷണ ഡോക്യുമെന്‍ററിയും തയ്യാറാക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ക്കാവശ്യമായ നാലുലക്ഷം രൂപക്കായാണ് ലീല ക്രൗഡ് ഫണ്ടിംഗ് സൈറ്റായ കെറ്റോവഴി ശ്രമിക്കുന്നത്.കുനാല്‍ കപൂറും കനി കുസൃതിയുമുള്‍പ്പെടെ നിരവധി പേര്‍ലീലക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.കരിന്തണ്ടനെന്ന ഗോത്ര നായകന്‍ പണിയ വിഭാഗത്തിന്‍റെ ഒട്ടേറെ വാമൊഴിപാട്ടുകളില്‍ ഇന്നും കെടാതെയുണ്ട്. താമരശ്ശേരി ചുരമെന്ന വയനാട് ചുരത്തിന്‍റെ ഐതീഹ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ പാത കാണിച്ചുകൊടുത്തതും കരിന്തണ്ടനാണ്.പിന്നീട് ബ്രീട്ടീഷുകാര്‍ തന്നെ ചതിയിലൂടെ കൊലപ്പെടുത്തിയ കരിന്തണ്ടനിലേക്കുളള വസ്തുതാപരമായ അന്വേഷണമാണ് സിനിമക്ക് പിന്നില്‍ ലീല നിര്‍വ്വഹിക്കുന്നത്.
Post Your Comments