പാലക്കാട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് ഇവര്‍ മകന്റെ ഒപ്പം ബൈക്കില്‍ പാലക്കാടെത്തിയത്. കടുത്ത പ്രമേഹരോഗം ഉണ്ടായിരുന്നു ഇവര്‍ക്ക്. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയ ആളാണ് അഞ്ജലി എന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം.
14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് അഞ്ജലിയുടെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പാലക്കാട്ട് ഇത് വരെ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 22-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്ന് ദിവസത്തിനകം മരണം സംഭവിച്ചു.
അതേസമയം, കാസര്‍കോട് സ്വദേശിയും ഇന്ന് മരണപ്പെട്ടു. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇവര്‍ മരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഇത് വരെ ലഭ്യമായിട്ടില്ല. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.
കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. പിന്നാലെ ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തില്‍ വലിയ തോതില്‍ ഓക്സിജന്റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലായിരുന്ന ഇവര്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Post Your Comments