അഫ്ഗാനിലെ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് നേതാവ് ജിം കോസ്റ്റ. ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട് രംഗത്തു വന്ന അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും വേണ്ട എല്ലാ സഹായങ്ങളും കാബൂളിലുള്ള ഇന്ത്യന്‍ മിഷന് ചെയ്ത് കൊടുക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു.
ബോയ്കോട്ട് ചൈന ക്യാമ്പയിൻ : ചൈനീസ് ഫോൺ വിൽപ്പന താഴോട്ട്, സാംസങ്ങിന് വൻ നേട്ടം
അതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് ജിം കോസ്റ്റ ട്വീറ്റ് ചെയ്തത്. തീവ്രവാദികളുടെ കയ്യില്‍ നിന്നും ഇവരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയെടുത്ത ഈ നടപടി അത്യന്തം പ്രശംസനീയമാണെന്നാണ് ജിംകോസ്റ്റ ട്വീറ്റ് ചെയ്തത്. പുതിയ പൗരത്വ ഭേദഗതി നിയമനുസരിച്ച് പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജൈന്‍, പാഴ്സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്.
Post Your Comments