Latest NewsKeralaCinemaNews

സിനിമയിലെ 16 വർഷങ്ങൾ: ആരാധകർക്ക് നന്ദി പറഞ്ഞു ഷംന

സ്നേഹവും വിജയവും വെറുപ്പും എന്തെന്ന് അറിഞ്ഞു. ഇക്കാലമത്രയും നിരുപാധികമായ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഷംനയുടെ കുറിപ്പിങ്ങനെ -നിരുപാധികമായ സ്നേഹവും, അഭിനന്ദനങ്ങളും ഒരുപിടി നല്ല ഓർമകളും സമ്മാനിച്ച യാത്രയായിരുന്നു കഴിഞ്ഞ വർഷത്തേത്. കുറേ നല്ല മനുഷ്യരെ ഈ യാത്രയിൽ കണ്ടെത്തി. വിജയം, പണം, വെറുപ്പ് എന്നിവ തിരിച്ചറിഞ്ഞു. ഈ യാത്രയിൽ നിരുപാധികമായ സ്നേഹം തന്ന് കൂടെക്കൂട്ടിയത് ജനങ്ങളാണ്. അതാണ് നിലനിർത്തിയത്. അതിന് എന്നും കടപ്പെട്ടിരിക്കും. പിന്നെ എന്റെ ജീവതാളമായി നിൽക്കുന്ന അമ്മയോടാണ് കടപ്പാട്. അമ്മയുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല.കൂടുതൽ ആത്മാർഥതയോടെ ജോലി ചെയ്യുമെന്ന ഉറപ്പ് നൽകുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button