തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം ‘തലൈവി’ ഏപ്രിൽ 23ന് തിയറ്ററുകളിലെത്തും. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിൽ എത്തുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പങ്കുവെച്ചു.
ചലച്ചിത്ര ലോകത്തുനിന്നും തമിഴ്നാട് രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമായി, തമിഴ്‌നാടിന്റെ അമ്മയായി മാറിയ ജയലളിതയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനായി നടൻ അരവിന്ദ് സ്വാമിയാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ ജയലളിതയുടെ പ്രിയ തോഴി ശശികലയായി മലയാളി താരം ഷംന കാസിമാണ് വേഷമിടുന്നത്.
ബാഹുബലിക്കും, മണികർണികക്കും തിരക്കഥ എഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ, എ.എൽ. വിജയ് ആണ് തലയ്‍വി സംവിധാനം ചെയ്യുന്നത്.
To Jaya Amma, on her birthanniversary
Witness the story of the legend, #Thalaivi, in cinemas on 23rd April, 2021. @thearvindswami #Vijay @vishinduri @ShaaileshRSingh @BrindaPrasad1 @neeta_lulla #BhushanKumar @KarmaMediaent @TSeries @vibri_media #SprintFilms @ThalaiviTheFilm pic.twitter.com/JOn812GajH
— Kangana Ranaut (@KanganaTeam) February 24, 2021
Post Your Comments