Latest NewsNewsIndia

ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച് ഒരു വർഷം തികയുന്ന വേളയിൽ ഇവിടെ  കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ലഡാക്കിലെ ആദ്യ കേന്ദ്ര സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയത്.

എൻജിനിയറിങ്, മെഡിക്കൽ കോഴ്സുകൾ ഒഴികെ ആർട്സ്, സയൻസ് തുടങ്ങിയ എല്ലാ കോഴ്‌സുകളുമുണ്ടാകും. ഒപ്പം ബുദ്ധിസ പഠന കേന്ദ്രവുമുണ്ടാകും.ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് സർവകലാശാല സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ലഡാക്കിലെ ആയിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റുനാടുകളിലേക്കാണ് പോയിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം പുതിയ സർവകലാശാലയ്ക്ക് അനുമതി നൽകിയത്. സർവകലാശാല സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button