ന്യൂഡല്‍ഹി : രാജ്യം പതിയെ കോവിഡില്‍ നിന്നും മുക്തമാകുമ്പോള്‍ രാജ്യത്തെ ഞെട്ടിച്ച് കേരളത്തില്‍ കോവിഡ് മരണവും വ്യാപനവും , കേരളമടക്കമുള്ള തെക്കേ ഇന്ത്യയില്‍ അതിവ്യാപനവും മരണവും വ്യാപിച്ചുകൊണ്ടിരിക്കുന്നു . രാജ്യത്തെ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനയ്ക്ക് കാരണം തെക്കേ ഇന്ത്യയിലെ രോഗവ്യാപനമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് വന്‍ആശങ്കയാണ് ഉയര്‍ത്തുന്നത്.
Read Also : കോവിഡ് വ്യാപനം തടയാന്‍ ഇതാ ഈ മൂന്ന് മാര്‍ഗങ്ങള്‍
ഒന്നരകോടിയിലധികം പരിശോധന ഇതിനോടകം രാജ്യത്ത് നടന്നു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 53 ലക്ഷത്തില്‍ പരം സാംപിളുകളാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ചത്. അതായത്, ആകെ പരിശോധനയുടെ മൂന്നിലൊന്നും തെക്കേ ഇന്ത്യയിലാണ് നടത്തിയത്. തുടക്കം മുതല്‍ പരിശോധനയില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു മുന്നില്‍. ഇപ്പോള്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ഉയര്‍ന്ന വൈറസ് വ്യാപനത്തിന്റെ സൂചനയാണെന്നും ഇത് സമൂഹവ്യാപനത്തിനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.’
Leave a Comment