ന്യൂഡല്‍ഹി:ഡല്‍ഹി നഗരത്തില്‍ വന്‍കിട സെക്സ് റാക്കറ്റ് നടത്തിയിരുന്ന സോനു പഞ്ചബന് (ഗീത അറോറ) 24 വര്‍ഷം കഠിന തടവ് വിധിച്ചു. ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതാണ് സന്ദീപിനെതിരേയുള്ള കുറ്റം.സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനു ലംഘിച്ചെന്നും അതിനാല്‍ ഏറ്റവും കഠിനമായ ശിക്ഷ അര്‍ഹിക്കുന്നെന്നുമാണ് ശിക്ഷ വിധിക്കുമ്പോൾ കോടതി പറഞ്ഞത്. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എതിര്‍ക്കാതിരിക്കാനായി ഇരയുടെമേല്‍ ലഹരി മരുന്ന് കുത്തിവെച്ചു. കൂടാതെ ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ചും ക്രൂരത കാട്ടി.
ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ആജ്ഞകള്‍ അനുസരിക്കാത്തപ്പോൾ സോനു ഇരയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവര്‍ പരിഷ്കൃത സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അതിനാല്‍, ജയിലിന്റെ മതില്‍ക്കെട്ടിനകമാണ് അവര്‍ക്ക് ജീവിക്കാനുള്ള മികച്ച സ്ഥലമെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments