Latest NewsKeralaIndia

ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ : സന്ദീപ് വാര്യർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലിൽ പ്രവർത്തന രഹിതമായെന്ന റിപ്പോർട്ടിനെ പരിഹസിച്ച്‌ ബിജെപി വക്താവ് സന്ദീപ് വാര്യർ. ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ എന്നാണ് സന്ദീപ് വാര്യർ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആരാണ് ഈ ഷിബു എന്നതിനും സന്ദീപിന് മറുപടിയുണ്ട്.

“ക്രിസ്ത്യാനികൾക്ക് ഇവൻ ലൂസിഫർ, ഇസ്ലാമിൽ അവന് ഇബിലീസ് എന്ന് പറയും, ഹിന്ദുക്കൾക്കിടയിൽ ഇവന് ഒറ്റ പേരേ ഉള്ളൂ പി പി ഷിബു” എന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്.സെക്രട്ടറിയേറ്റിൽ സിസിടിവി ക്യാമറ മിന്നലിൽ പോയപ്പോൾ കാറും കൂടെ കത്തിയോ എന്ന് നോക്കുന്ന ഷിബു സ്വാമിയെന്നും കമന്റുകളിൽ പലരും പരിഹസിക്കുന്നുണ്ട്.

സന്ദീപാനന്ദഗിരിയുടെ കാറ് കത്തിയ സംഭവത്തിൽ ആശ്രമത്തിലെ സിസിടിവി പ്രവർത്തന രഹിതമായതിനെയും സെക്രട്ടറിയേറ്റിലെ സിസിടിവിയെയും കണക്ട് ചെയ്താണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്നു മണിക്കൂര്‍ പിന്നിട്ടിട്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേ സമയം കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എന്‍.ഐ.എ. ഇതിനായി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കും.

അതേ സമയം കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയുടേയും സന്ദീപിന്റേയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടികളാരംഭിച്ചു. ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വപ്‌ന സുരേഷിന് വന്‍ നിക്ഷേപമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍, കെ.ടി റമീസ് എന്നിവരുടെ അറസ്റ്റ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button