ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരണവുമായി നടി സമീറ റെഡ്ഢി. തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേര് പരാമർശിക്കാത്ത ഒരു അമ്മയിൽ നിന്നും തനിക്ക് ലഭിച്ച സന്ദേശമാണ് ഈ വീഡിയോ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് സമീറ പറയുന്നത്. ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവർ സന്ദേശം അയച്ചത്. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽ തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സമീറ പറയുന്നത്.
Read also: നിയമസഭാ സമ്മേളനം ഒഴിവാക്കൽ: മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ.സുരേന്ദ്രൻ
Post Your Comments