മുംബൈ: ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം സമീറ റെഡ്‌ഡി പെൺകുഞ്ഞിന് ജന്മം നൽകി. പല രീതിയിൽ തന്റെ ഗർഭകാലം ഫോട്ടോഷൂട്ടുകൾ കൊണ്ട് നടി ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വെള്ളത്തിനടിയിൽ ഗർഭകാല ഫോട്ടോഷൂട്ട് നടത്തിയതിനെ ചില ആരാധകരും വിമർശിച്ചിരുന്നു.
https://www.instagram.com/p/BzzyjWZH1uJ/?utm_source=ig_web_copy_link
ഇന്ന് രാവിലെ മുംബൈയിലെ ആശുപത്രിയിലാണ് സമീറ പെൺകുഞ്ഞിന് ജന്മം നൽകിയത്.
പെൺകുഞ്ഞിന്റെ വിരൽ തന്റെ കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രം സമീറയുടെ ഇൻസ്റാഗ്രാമിലും എത്തിയിട്ടുണ്ട്. പ്രാർത്ഥനകളും അനുഗ്രഹവുമായി ഒപ്പമുണ്ടായിരുന്ന ഏവർക്കും നന്ദി പറയുന്നുമുണ്ട് സമീറ. 2014ൽ ആയിരുന്നു സമീറയുടെയും ബിസിനസ്കാരനായ അക്ഷയ് വാർദെയുടെയും വിവാഹം. 2015 ൽ സമീറ ഒരാൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
കടൽ തീരത്ത് ബിക്കിനി അണിഞ്ഞ് നിറവയറുമായി നിൽക്കുന്നതും, ഗോവയിൽ ബേബി മൂൺ ആഘോഷിക്കുന്നതും, ഉൾപ്പെടെയുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനൊക്കെയും ആരാധകരും വിമർശകരും ഒരുപോലെ ഉണ്ടായി.
Post Your Comments