
ട്രോളുന്നവർക്ക് മറുപടിയുമായി ബോളിവുഡ് തരാം സമീറ റെഡ്ഡി. അമ്മയായതിന് ശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ട്രോളിയവർക്കാണ് സമീറ നറുപടി നൽകിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് സമീറ ഈ വിഷയത്തെക്കുറിച്ച് പൊട്ടിത്തെറിച്ചത്.
‘നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണ്..’- സമീറ പറഞ്ഞു.
സ്ത്രീകൾ എങ്ങനെയാണോ അതുപോലെ അംഗീകരിക്കാൻ കഴിയണം. ‘എല്ലാ ട്രോളന്മാരോടും കൂടി എനിക്ക് പറയാന്‍ ഒരേയൊരു മറുപടിയേ ഉള്ളൂ. എനിക്കൊരു സൂപ്പര്‍പവര്‍ ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ എനിക്ക് കഴിയും…’- ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് സമീറ തന്റെ നിലപാട് വ്യക്തമാക്കിയത്.
2015ലാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അതിന് ശേഷം തന്റെ ശരീരം പഴയതുപോലെയാക്കാൻ വളരെ പ്രയാസപ്പെട്ടു. ‘കരീന കപൂറിനെ പോലെയുള്ള നടിമാരുണ്ട്, പ്രസവശേഷവും വളരെ എളുപ്പത്തില്‍ ശരീരം പഴയത് പോലെ തന്നെയാക്കാന്‍ കഴിയുന്നവര്‍. പക്ഷേ എനിക്കതിന് സമയം വേണം. ഇനി ഈ പ്രസവം കഴിയുമ്പോഴും അത് അങ്ങനെ തന്നെയാകും. എന്നെപ്പോലെ ഒരുപാട് ആളുകളുണ്ടെന്ന് സമീറ പറഞ്ഞു.
Post Your Comments