മസ്‌ക്കറ്റ്: കോവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിലെ സ്ഥിര താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഒമാൻ. ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ ഫുത്തേസിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ സുപ്രീം കമ്മിറ്റിയുടെ പതിമൂന്നാമത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിമാന കമ്പനികളുമായി ബന്ധപെട്ട് ഒമാനിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. അതേസമയം മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാണ്.
Post Your Comments