തിരുവനന്തപുരം: നേമത്ത് കൊവിഡ് പ്രതിരോധപ്രവർത്തനത്തിന് സഹായമഭ്യർത്ഥിച്ച് ഒ.രാജഗോപാൽ എം.എൽ.എ തിരുവനന്തപുരം ജില്ലാകളക്ടർക്ക് കത്തയച്ചു.
ആറ്റുകാൽ,കാലടി,കുര്യാത്തി,കമലേശ്വരം,അമ്പലത്തറ എന്നീ വാർഡുകളിലുള്ളവർക്ക് സൗജന്യ റേഷൻ, മാസ്കുകൾ, സാനിറ്റെസറുകൾ എന്നിവയുടെ ദൗർബല്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാർഡുകളിൽ അണുനശീകരണം നടത്തണം. വെള്ളാർ വാർഡിലെ പനത്തുറ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണെന്നും പ്രദേശം സന്ദർശിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം കളക്ടറോട് ആവശ്യപ്പെട്ടു.
Post Your Comments