തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും അദ്ദേഹം നിയമസഭയിൽ പറയുകയുണ്ടായി.
ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വന്നതെങ്കിലും നിലവില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ലക്ഷ്യം നിരവേറ്റാനാകാത്ത സ്ഥിതിയാണുള്ളത്.കള്ളപ്പണത്തെ തടയാനുള്ള ചെറിയ ചികിത്സയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നോട്ട് നിരോധന നടപടി. ഇതിന് ഫലവത്തായ ചികിത്സ അത്യാവശ്യമായി വന്നപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നടപടിയുണ്ടായതെന്നും രാജഗോപാല്‍ അഭിപ്രായപ്പെടുകയുണ്ടായി.എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണെന്ന അഭിപ്രായം ബി.ജെ.പിക്കില്ല . സഹകരണ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് അത്യാവശ്യമാനിന്നും എന്നാല്‍ അനധികൃതമായ നിക്ഷേപങ്ങള്‍ പല സഹകരണ ബാങ്കുകളിലും കുമിഞ്ഞ് കൂടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കൂടാതെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച മാന്യന്‍മാരായ പലരുടെയും വിവരങ്ങള്‍ പുറത്ത് വരുമെന്ന പേടിയാണ് ഇപ്പോഴത്തെ പ്രധിഷേധത്തിന് കാരണമെന്നും രാജഗോപാൽ വ്യക്തമാക്കി.
Post Your Comments