തിരുവനന്തപുരം : കേരളത്തില്‍ ദളിത് പീഡനം അനുവദിക്കില്ലെന്ന് ഓ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. സി.പി.എമ്മിന്റെ ദളിത് പീഢനങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.സി. മോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷം സി.പി.എമ്മിന് എതിരെ മത്സരിച്ചവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന നയമാണ് സി.പി.എം. തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയമാണ് സ്വീകരിക്കുന്നത്. പിണറായി വിജയന്‍ സി.പി.എം നേതാവില്‍നിന്ന് കേരളത്തിലെ മുഖ്യമന്ത്രിയായി ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരിയിലെ ദളിത് യുവതികളോട് സര്‍ക്കാര്‍ കാട്ടിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
പ്രതിഷേധയോഗത്തില്‍ എസ്.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി സി.എ. പുരുഷോത്തമന്‍ സ്വാഗതവും പറഞ്ഞു.
അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് ബി.ജെ.പി. ഉപാദ്ധ്യക്ഷന്‍ ഡോ.പി.പി.വാവ, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, എസ്.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. അശോകന്‍, ജില്ലാ പ്രസിഡന്റുമാരായ എസ്.കെ. ചന്ദ്രന്‍, മഠത്തില്‍ ശശി, ജനറല്‍സെക്രട്ടറിമാരായ ശ്രീകുമാര്‍, പാറയില്‍ മോഹനന്‍, ജില്ലാ ഭാരവാഹികളായ മോഹന്‍, പ്രശാന്ത്, എന്‍.ശാന്തകുമാര്‍, പാലക്കാട് ശിവദാസന്‍, കരമ്പ തുടങ്ങിയവര്‍ പ്രസ്‌ക്ലബ്ബിന് മുന്നില്‍നിന്ന് തുടങ്ങിയ നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post Your Comments