KeralaLatest NewsIndia

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലേക്ക് , കേസിൽ പ്രതിചേർക്കും : നിർണ്ണായക തെളിവുകൾ ലഭിച്ചതായി സൂചന

അതേസമയം സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകൾ ഇടിമിന്നലിൽ നശിച്ചെന്ന വാദം തെറ്റായിരുന്നു എന്ന് എൻഐഎ കണ്ടെത്തി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ശിവശങ്കറിനെ കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. അതേസമയം സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകൾ ഇടിമിന്നലിൽ നശിച്ചെന്ന വാദം തെറ്റായിരുന്നു എന്ന് എൻഐഎ കണ്ടെത്തി.

ചത്തത് സിസിടിവി എങ്കിൽ കൊന്നത് ഷിബു തന്നെ : സന്ദീപ് വാര്യർ

സെക്രട്ടറിയേറ്റിലെ ഹൌസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി പി ഹണിയാണ് സിസിടിവി കേടാണെന്നു തെറ്റിദ്ധരിപ്പിച്ചത്. സിസിടിവി ക്യാമറകൾ പിടിച്ചെടുക്കാൻ നടപടികൾ ആരംഭിച്ചതായാണ് എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button