COVID 19KeralaLatest NewsNews

ആരോഗ്യ പ്രവർത്തകർക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ

തിരുവനന്തപുരം • കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മികച്ച സുരക്ഷയൊരുക്കാൻ നമുക്കായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതിനകം നൂറിൽപരം ഡോക്ടർമാർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നൽകിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവർത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തു. ഇപ്പോൾ രോഗങ്ങൾ കൂടിയ അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

ജൂലൈ 20 വരെ 267 ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായത്. 62.55 ശതമാനം ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ രോഗികൾക്ക് ശുശ്രൂഷ നൽകിയിരുന്നവരാണ്. 41 ശതമാനം പേർ നേരിട്ട് ശുശ്രൂഷ നൽകിയവരും 22 ശതമാനം പേർ ഇൻഡയറക്റ്റ് പേഷ്യന്റ് കെയർ നൽകിയവരും ആണ്. 23.2 ശതമാനം പേർ ഫീൽഡ് വർക്കിൽ ഏർപ്പെട്ടിരുന്നവർ ആണ്. 63 നഴ്‌സുമാർക്കും 47 ഡോക്ടർമാർക്കുമാണ് ഇതുവരെ രോഗം പിടിപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button