
കൊച്ചി: എറണാകുളം കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
read also : കൊറോണ വൈറസ് : കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്…ജാഗ്രതയില്‍ കുറവ് വരുത്തരുത്
കോണ്‍വെന്റിലെ ഒരു നിലയിലായിരിക്കും ഇവര്‍ക്ക് ചികിത്സ നല്‍കുക. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്ബര്‍ക്ക പട്ടികയിലുള്ളവരാണ് കോവിഡ് സ്ഥിരികരിച്ച കന്യാസ്ത്രീകള്‍.
കഴിഞ്ഞദിവസം ആലുവ ചുണങ്ങംവേലിയിലെ മഠത്തിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരിച്ച സിസ്റ്ററിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തന്നെയാണ് ഇവരും.
കരുണാലയത്തിലെ മറ്റ് അന്തേവാസികള്‍ക്ക് യാത്രയടക്കമുള്ള കാര്യങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments