COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരണസംഖ്യ 46 ആയി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. ദുബൈയില്‍ വച്ച് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരിച്ചെത്തിയ ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 46 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button