News

കോവിഡ് 19 ; കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് രോഗബാധ, എംഎല്‍എയെ ക്വറന്റൈനിലേക്ക് മാറി

മലപ്പുറം : കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം ക്വാറന്റൈനിലേക്ക് മാറി. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളതിനാല്‍ സ്വയം കോറന്റൈനില്‍ പോവുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. നിലവിലെ പരിപാടികള്‍ മാറ്റിവെച്ചെന്നും എം.എല്‍.എയുമായി ഫോണില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മലപ്പുറം ജില്ലയില്‍ കോവിഡ് ആശങ്ക തുടരുകയാണ്. പൊന്നാനിക്ക് പുറമേ നിലമ്പൂര്‍, കൊണ്ടോട്ടി നഗരസഭകള്‍ നിയന്ത്രിതമേഖലകളാണ്. ഇവിടങ്ങളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയാകുകയാണ്. ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് ജില്ലയില്‍ 619 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1413 പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button