COVID 19Latest NewsKeralaNews

പ്രതിരോധ പ്രവര്‍ത്തനത്തില്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ്: കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും പ്രവർത്തനം. ഇവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും. ബ്രിഗേഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നല്ലമനസുള്ള പ്രവര്‍ത്തന സജ്ജരായ മുഴുവന്‍ ആളുകളും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Read also: ആർക്കാണിത്ര വേവലാതി: എൻഐഎയ്ക്ക് അന്വേഷിച്ച് എവിടെ വരെ വേണമെങ്കിലും എത്താമെന്ന് മുഖ്യമന്ത്രി

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കും. ഇവര്‍ക്കാവശ്യമായ ഇന്‍സന്റീവും നല്‍കും. നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ വരുമാനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button