തിരുവനന്തപുരം: : ബാലഭാസ്കറിന്റെ മരണത്തിൽ നിർണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻ. ബാലഭാസ്കർ കേസിൽ തൻ മാക്സിമം പിടിച്ച് നിൽക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് തനിക്ക് അറിയില്ലെന്നും സോബി ജോർജ് കലാഭവൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സോബി ഈ കാര്യങ്ങൾ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………….
ബാലഭാസ്കർ കേസിൽ ഞാൻ മാക്സിമം പിടിച്ച് നിൽക്കുകയാണ് ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല പല ഭീഷണികളും , ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച് കയറി. ചെറുത്ത് നിൽക്കും എന്ന് കണ്ട അവർ വാഹനത്തിൽ കയറി പോയി.
അപകടസ്ഥലത്ത് ഞൻ കണ്ട ഒരാളും, ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിർദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിന് വേണ്ടി എന്നെ മൂന്ന് തവണ കണ്ടവരിൽ പെട്ട ഒരാളും ഇന്ന് NIA കസ്റ്റഡിയിൽ ആണ്. ഈ മീഡിയേറ്റർ കസ്റ്റഡിയിൽ ആയതോടെ ഈ സ്ത്രീ എനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. ഇവർ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീയ്ക്ക് ഉറപ്പായി കഴിഞ്ഞു. അതിനാൽ എന്നെ എന്തെങ്കിലും രീതിയിൽ ഇല്ലാതാക്കുവനാണ് ഈ സ്ത്രീ ഇപ്പോൾ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ സ്ത്രീയായിരിക്കും അതിന് പിന്നിൽ.
മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാൽ ബാലുവിന്റെ കേസിൽ ഞാൻ അന്വേഷണ സംഘത്തോടെ പറയുവാൻ ബാക്കി വെച്ച കാര്യങ്ങൾ ഉണ്ട് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാൻ ഒരു അവസരം ഉണ്ടായാൽ മതി. അത് പറയാതെ ഞാൻ കടന്ന് പോയാൽ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്തത്തെ തീരും.
CBI ക്ക് മൊഴികൊടുക്കുവാൻ നീ ഉണ്ടാകില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അതിന് മുൻപ് എന്റെ മൊഴി രേഖപ്പെടുത്തുവാനോ എന്നെ ബ്രെയിൻ മാപ്പിങ്ങിന് വിദേയനാക്കുവാനോ ഉള്ള നടപടി ക്രമങ്ങൾ മീഡിയയുടെ ഭാഗത്ത് നിന്ന് മാക്സിമം ചെയ്ത തരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞാൻ ഇപ്പോഴും ഉറച്ച് പറയുന്നു ബാലുവിന്റെ മരണം ഇന്ത്യ കണ്ടത്തിൽ വെച്ച് ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകകം ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തും.
Post Your Comments