Latest NewsIndia

‘ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി കൈക്കൂലി’ – കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് വക്കീല്‍ നോട്ടീസയച്ച്‌ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി വാഗ്ദ്ധാനം ചെയ്തുവെന്ന് തനിക്കെതിരെ ആരോപണമുന്നയിച്ച എം.എല്‍.എയ്ക്ക് വക്കില്‍ നോട്ടീസയച്ച്‌ കോണ്‍ഗ്രസ് വിമതനും മുന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് സച്ചിന്‍ നോട്ടീസ് അയച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ബി.ജെ.പിയില്‍ ചേരാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദ്ധാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ ആരോപണമുന്നയിച്ചത്.

2019 ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നതായും , എന്നാല്‍ താന്‍ വാഗ്ദ്ധാനം നിരസിച്ചെന്നുമായിരുന്നു മലിംഗ മാദ്ധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ താന്‍ പൈലറ്റിന്റെ വാഗ്ദാനം നിരസിച്ചതായും ഇത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ടിനെതിരേ പ്രവര്‍ത്തിക്കാനാണ് പൈലറ്റ് തനിക്ക് 35 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. പൈലറ്റിന്റെ വസതിയില്‍ നടന്ന ചടങ്ങിലാണ് വാഗ്ദാനം ചെയ്തത്. ഇതേ വാഗ്ദാനവുമായി ഡിസംബറിലും തന്നെ സമീപിച്ചിരുന്നു.

രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന്​ ഉദ്ധവിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കണമെന്ന് ശിവസേന, ക്ഷണിച്ചില്ലെങ്കിലും പോകുമെന്ന് പാർട്ടി

താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും മലിംഗ കൂട്ടിചേര്‍ത്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണം കഴിഞ്ഞ ദിവസം പൈലറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാലിംഗയുടെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button