ഗാസിയാബാദ്: ആക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ ഗുണ്ടാ രാജ് ആണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തുവന്നിരുന്നു.
Read also: കൊതുകുകൾ കോവിഡ് പരത്തുമോ? പഠനറിപ്പോർട്ടുകൾ പുറത്ത്
തിങ്കളാഴ്ച രാത്രിയാണ് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്ത്തകന് വിക്രം ജോഷിയെ ഒരു സംഘമാളുകള്‍ ആക്രമിച്ചത്. തലയില്‍ വെടിയേറ്റ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിക്രം ജോഷിയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ഉപദ്രവിച്ചിരുന്നു. ജോഷി ഇവര്‍ക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
Post Your Comments