കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്ന് രാവിലെ മരിച്ച ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തു (63) വിനാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ക്യാന്‍സര്‍ രോഗി ആയിരുന്ന ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് പ്രവേശിപ്പിച്ചത്. മരണശേഷമെടുത്ത സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബീവാത്തുവിനെ സന്ദര്‍ശിച്ച എല്ലാവരെയും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ ആളാണ് ബീവാത്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി.
കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48) ആണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാള്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച രണ്ടാമത്തെയാള്‍. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. മകളടക്കം 7 ബന്ധുക്കള്‍ കോവിഡ്ബാധിതരാണ്.
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇന്നലെ രാവിലെ ഇവര്‍ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് നാലാമത്തെയാണ്. ഇയാളുടെ സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴയിലേക്ക് അയച്ചു. അര്‍ബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്ന ഇയാള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.
Post Your Comments