KeralaLatest NewsNewsMovie Reviews

മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കിയ ‘മരട് 357’ ന്റെ ടീസര്‍ റിലീസ് ചെയ്തു : ടീസര്‍ റിലീസ് ചെയ്തത് പ്രിഥ്വിരാജ് ജയസൂര്യ ടീം

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ന്റെ ടീസര്‍ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസായി. അനൂപ് മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു തീപ്പൊരി സംഭാഷണവുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്.

ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍, പ്രസന്നമാസ്റ്റര്‍ എന്നിവരാണ്. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കുമൊക്കെ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിലെ പാര്‍ട്ടി സോംങ് മമ്മൂട്ടിയുടെ പേജിലൂടെയായിരുന്നു റിലീസ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ സ്വീകാര്യതയാണ് സോങിനും ലഭിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ മരട് ഫ്‌ലാറ്റ് പൊളിക്കല്‍ സംഭവത്തില്‍ 357 കുടുംബങ്ങള്‍ക്കായിരുന്നു കിടപ്പാടം നഷ്ടപ്പെട്ടത്.

shortlink

Post Your Comments


Back to top button