COVID 19Latest NewsKeralaNews

കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിര്‍ബന്ധബുദ്ധിയോടെ കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്, അല്ലാതെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് എതിരെയല്ല : ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിര്‍ബന്ധബുദ്ധിയോടെ കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്, അല്ലാതെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് എതിരെയല്ല. കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

READ ALSO :  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, ഇന്ന് മാത്രം മരിച്ചത് അഞ്ചു പേര്‍, മരണസംഖ്യ 50 ആയി

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിന്റെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്.

പരീക്ഷ മാറ്റിവെക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കള്‍. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് പടര്‍ത്തുന്നതെന്ന് പറയുന്ന സര്‍ക്കാര്‍ 80,000 വിദ്യര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button