തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന വാദത്തില്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടിമിന്നല്‍ സെക്രട്ടറിയേറ്റില്‍ മാത്രമാണോ ഉണ്ടായതെന്നും, സമീപത്തൊന്നും ഇടി മിന്നാത്തതാണോ അതോ ഇത് ഒരു പ്രത്യേക പ്രതിഭാസമാണോ എന്നും സുരേന്ദ്രന്‍ ചോദ്യമുയര്‍ത്തി.
സെക്രട്ടറിയേറ്റിലെ വിവിധ കേന്ദ്രങ്ങളിലും ക്ളിഫ് ഹൗസിലുമുള്ള സിസിടിവി ക്യാമറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് താന്‍ നേരത്തെ ആവശ്യമുയര്‍ത്തിയതും സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ വിമർശനം. പോസ്റ്റ് കാണാം:
സെക്രട്ടറിയേറ്റിലെ വിവിധ കേന്ദ്രങ്ങളിലും ക്ളിഫ് ഹൗസിലുമുള്ള സി. സി. ക്യാമറകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ജൂലായ് 9 ന് കോഴിക്കോട് പ്രസ്സ് ക്ളബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്നു പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സി. സി. ക്യാമറകളുമായി ബന്ധപ്പെട്ട എന്തോ ഒരു ജോലി അവിടെ നടന്നു എന്ന് പിന്നീട് പറയാൻ വേണ്ടി മാത്രമുള്ള ഒരു മുൻകൂർ ജാമ്യമാണോ ഈ കത്തും നടപടിയും?
ഇടിമിന്നൽ സെക്രട്ടറിയേറ്റിൽ മാത്രമാണോ ഉണ്ടായത്?സമീപത്തൊന്നും ഇടി മിന്നാത്തതാണോ അതോ ഇത് ഒരു പ്രത്യേക പ്രതിഭാസമാണോ? എല്ലാം ഉമ്മൻചാണ്ടിയുടെ അവസാന കാലത്തെ തനിയാവർത്തനങ്ങൾ തന്നെ.
Post Your Comments