Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. എന്‍ഐഎ അന്വേഷിക്കുന്ന ഘട്ടത്തില്‍ കേസില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.

Read also: പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്നു: അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്‍ക്കും: മുഖ്യമന്ത്രിയെക്കുറിച്ച് ഹരീഷ് പേരടി

ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സ്പ്രിംക്ലര്‍ ഇടപാടും സ്വര്‍ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടുന്നില്ലെന്നും കേസില്‍ എൻഐ എ അന്വേഷണം ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button