Latest NewsKeralaNews

പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്നു: അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്‍ക്കും: മുഖ്യമന്ത്രിയെക്കുറിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്ര സമ്മേളനങ്ങളെ വീണ്ടും അഭിനന്ദിച്ച്‌ നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാൻ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവർത്തി വർത്തമാനം പറയുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ മുഴുവനും നിറഞ്ഞ് നിൽക്കുന്നത് സഖാവിന്റെ പേരാണെന്നും ഹരീഷ് പേരടി പറയുന്നു.

Read also: ഉമ്മൻ ചാണ്ടിയല്ല ഇവിടെ പിണറായി വിജയനാണ് ഭരിക്കുന്നത്: പോലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാൻ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവർത്തി വർത്തമാനം പറയുന്നു…ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാൾ ഇങ്ങിനെ തന്നെ നിൽക്കും…കാരണം ഇയാൾ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനൽ വഴികളാണ് …പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്ന പാർട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകൻമാരും ..പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയിൽ അലിഞ്ഞ് ഇല്ലാതാവും…സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു…അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ മുഴുവനും നിറഞ്ഞ് നിൽക്കുന്നത് സഖാവിന്റെ പേരാണ്…പിണറായി വിജയൻ …ഈ മഹാമാരിയുടെ കാലത്തും കേരളത്തിൽ ജനിച്ചതിലും മലയാളിയായതിലും തല ഉയർന്ന് കൊണ്ടേയിരിക്കുന്നു…ലാൽ സലാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button