ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും കിഴക്കന്‍ ലഡാക്കില്‍ ചൈന 40,000 സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ ഭാഗത്ത് നിന്നും സമാധാന ശ്രമങ്ങള്‍ ഉണ്ടാകുന്നതിനിടയിലും ചൈന പ്രകോപനം തുടരാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുകയാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന മുന്നോട്ടുള്ള സ്ഥലങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ വേഗത്തില്‍ വിന്യസിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചതിന് പിന്നാലെയാണ് നടപടി.
അതിര്‍ത്തിയില്‍ നിന്നും പിന്മാറുന്നതിനുള്ള ഒരു സൂചനയും ചൈന കാണിച്ചിട്ടില്ലെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ചൈന ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നും ഉഗ്ര ശേഷിയുള്ള ആയുധങ്ങളുടെ പിന്തുണയോടെ ചൈന തങ്ങളുടെ സൈന്യത്തെ വിന്യസിക്കുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിംഗര്‍ 5ലും ഹോട്ട് സ്പ്രിംഗ്സിലും ചൈന ബോധപൂര്‍വം പിന്മാറ്റം വൈകിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഫിംഗര്‍ 5ല്‍ നിരീക്ഷണ പോസ്റ്റ് നിര്‍മ്മിക്കാനായിരുന്നു ചൈനയുടെ ശ്രമം. കിഴക്കന്‍ മേഖലകളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ജൂണ്‍ 14-15 തീയതികളിലായി നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും സൈനിക പിന്മാറ്റത്തിന് ധാരണയായെങ്കിലും ചൈന ധാരണകള്‍ ലംഘിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉന്നതതല ചര്‍ച്ചകള്‍ക്കു പിന്നാലെ വലിയ സംഘര്‍ഷം നിലനിന്നിരുന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്നുള്‍പ്പെടെ ചൈന പിന്മാറിയിരുന്നു. ജൂലൈ 6ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ടെന്റുകളും വാഹനങ്ങളും ചൈന പിന്‍വലിക്കുകയും ഇതിനു പിന്നാലെ ജൂലൈ 7ന് കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് സോ തടാകത്തിനു സമീപത്തു നിന്നും ചൈനീസ് പട്ടാളം പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ചൈന പ്രകോപനപരമായ നടപടിയാണ് വീണ്ടും കൈകൊണ്ടിരിക്കുന്നത്.
പരമാധികാരം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം ഉറച്ചുനില്‍ക്കുന്നുവെന്നും സായുധ സേനയുടെ കഴിവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിലവിലെ സാഹചര്യത്തിന് മറുപടിയായി ബലാക്കോട്ടില്‍ വ്യോമാക്രമണവും വ്യോമസേന വേഗ
Post Your Comments