കൊച്ചി : നയതന്ത്ര ബാഗില്‍ സ്വര്‍ണമാണെന്ന് തനിക്കറിയില്ലായിരുന്നു . കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയവിരോധത്തിനു തന്നെ ബലിയാടാക്കി . മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനയുന്നു .സ്വപ്നയുടെ വാദങ്ങള്‍ കേട്ട് അമ്പരന്നത് എന്‍ഐഎയും. തനിക്ക് എതിരെ എന്‍ഐഎ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നുവെന്നും സ്വപ്ന ആരോപിച്ചു. എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വാദങ്ങള്‍.
സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ ചോദ്യം െചയ്യലിനായി സ്വപ്നയെയും സന്ദീപിനെയും 4 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സരിത്തിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണു നടപടി. സരിത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെ സമീപിച്ചു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയെയും സന്ദീപിനെയും 7 ദിവസം ചോദ്യം ചെയ്‌തെങ്കിലും ലഭിച്ച സഹായങ്ങളടക്കം ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. മാത്രമല്ല സരിത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. ഇതിനായി വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Post Your Comments