തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഐഎ. കേസില്‍ കെപി റമീസ് മുഖ്യകണ്ണിയെന്നും ഇയാള്‍ക്ക് വലിയ കള്ളക്കടത്ത് ശൃംഖലയുണ്ടെന്നും റമീസിനെ പ്രതി ചേര്‍ക്കാന്‍ നടപടി തുടങ്ങിയെന്നും തിരുവനന്തപുരം കേന്ദ്രമായാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും അതിനായി തങ്ങളെ പ്രേരിപ്പിച്ചതും റമീസാണെന്നും സ്വപ്നയും സന്ദീപും എന്‍ഐഎക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരേയും കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിശദവിവരങ്ങള്‍ എന്‍ഐഎ വ്യക്തമാക്കിയത്
കേസിലെ മറ്റൊരു പ്രതിയായ സ്വപ്നാ സുരേഷിന് വന്‍സമ്പത്ത് ഉണ്ടെന്നും എന്‍ ഐ എ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിംഗ്-നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലും സേഫ് ലോക്കറിലുമായി വന്‍തോതിലുള്ള നിക്ഷേപം സ്വപ്ന സുരേഷിനുണ്ടെന്നും വന്‍സമ്പാദ്യമാണ് സ്വര്‍ണക്കടത്തിലൂടെ സ്വപ്ന നേടിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയില്‍ നിന്നും ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പും പിടിച്ചെടുത്തു. ഇതില്‍ രണ്ട് ഫോണുകള്‍ ഫേസ് ലോക്ക് ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇതില്‍ സ്വര്‍ണക്കടത്തിന്റ വിശദാംശങ്ങളാണ് ഉളളത്. ഫോണ്‍ പരിശോധിച്ചതില്‍ പല ടെലിഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയെന്നും ഇവയെല്ലാം സിഡാക്കിന്റെ സഹായത്തോടെ തിരികെ ശേഖരിച്ചുവെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെലഗ്രാം ചാറ്റുവഴിയായിരുന്നു സംഘത്തിന്റെ ആശയവിനിമയം. സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഗൂഢാലോചന നടന്നത് തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലിലാണ് സ്വപ്നയും സന്ദീപും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പല ഉന്നതരും കേസില്‍ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും ബെംഗളുരൂവില്‍ പ്രതികളെ സഹായിച്ച ശരണ്‍ രമേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും കേരളത്തിലെ പല പ്രമുഖരെക്കുറിച്ചും പ്രതികളില്‍ നിന്നും വിവരം കിട്ടിയെന്നും ഇവരെക്കുറിച്ചെല്ലാം ഇനി വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments