ന്യൂഡൽഹി : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി. ട്വീറ്റിറിലൂടെയാണ് രാഹുലിന്റെ പ്രതികരണം. കൊറോണ കാലത്ത് കേന്ദ്രസർക്കാർ കൈവരിച്ച നേട്ടങ്ങൾ എന്ന തലക്കെട്ടിൽ പങ്കുവച്ച ട്വീറ്റിലാണ് വിമർശനം.
कोरोना काल में सरकार की उपलब्धियां:
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिश
इसी लिए देश कोरोना की लड़ाई में ‘आत्मनिर्भर’ है।
— Rahul Gandhi (@RahulGandhi) July 21, 2020
കൊറോണ കാലത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങൾ – ഫെബ്രുവരി: നമസ്‌തേ ട്രംപ്, മാർച്ച്: മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്തി, ഏപ്രിൽ: വിളക്ക് തെളിയിച്ചു, മേയ്: സർക്കാരിന്റെ ആറാം വാർഷികം, ജൂൺ: ബിഹാറിലെ വെർച്വൽ റാലി, ജൂലൈ: രാജസ്ഥാൻ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം’. ഇതുകൊണ്ടാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ആത്മനിർഭർ (സ്വയംപര്യാപ്തം) ആയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പരിഹാസരൂപേണ കുറിച്ചു.
Post Your Comments