രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ വെച്ച് ഇന്ന് പുലർച്ചെ ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. രാജീവ് വധത്തെത്തുടര്‍ന്ന് ക്രൂരമായ പോലീസ് മര്‍ദനത്തിനാണ് നളിനി ഇരയായത്. വിവസ്ത്രയാക്കിയ ശേഷം പോലീസ് കഠിനമായി മർദിച്ചപ്പോഴും, മാനസികമായി പിഡീപ്പിച്ചപ്പോഴും അവൾ തളർന്നില്ല .എന്തിനേറെ അറസ്റ്റിലാവുമ്പോള്‍ നളിനി രണ്ടു മാസം ഗര്‍ഭിണിയായിരുന്നു എന്നിട്ടുപോലും നളിനി ഭയന്നില്ല. ഈ പറഞ്ഞ നളിനി ശ്രീഹരൻ വെല്ലൂർ ജയിലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുമ്പോൾ , ഏതൊരാളുടെയും ചിന്ത മൂന്ന് പതിറ്റാണ്ടപ്പുറം രാജീവ് ഗാന്ധി വധക്കേസിലെ അവരുടെ പങ്കിൽ എത്തിനില്ക്കും.
മെയ് 21 ,1991ലെ വൈകുന്നേരം ശ്രീപെരുമ്പത്തൂരിലെ ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാജീവ് ഗാന്ധിയെ നേരിൽ കണ്ടപ്പോൾ പലരും അത്ഭുതത്തോടെ നോക്കിനിന്നു. മറ്റുചിലർ റോസാപൂവിനോടാണ് (റോസാപൂ മാതിരി ഇറിക്കെ ) അദ്ദേഹത്തെ താരത്മ്യപ്പെടുത്തിയത്. എന്നാൽ മണിക്കൂറുകൾ മാത്രമേ പിന്നീട് ആ ശോഭനിറഞ്ഞ മുഖത്തിന് ആയുസ്സുണ്ടായിരുന്നുള്ളു, രാത്രി പത്തരയോടെ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജ്യത്തെ പിടിച്ചു കുലുക്കിയ കുപ്രസിദ്ധമായ രാജീവ് ഗാന്ധി വധക്കേസിനൊപ്പം അങ്ങനെ നളിനി ശ്രീഹരന്റെ പേരും കേട്ട് തുടങ്ങി. കൃത്യമായി പറഞ്ഞാൽ മൂന്ന് പതിറ്റാണ്ടിന്റെ ദൈർഘ്യം.
രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും രാജീവ് കൊല്ലപ്പെടുമെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നുമാണ് നളിനി തന്റെ ആത്മകഥയില്‍ പിന്നീട് വ്യക്തമാക്കിയത്. ആർക്കൊക്കെയോ അറിവുള്ള പരമമായ സത്യം എന്താണെന്ന് കാലം തെളിയ്ക്കുമെന്ന് നളിനി വിചാരിക്കുന്നുണ്ടെങ്കിൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി കാലം തോറ്റുകൊണ്ടേയിരിക്കുകയാണ്. മറിച്ചാണെങ്കിൽ കാലം കരുതി വെച്ച വിധി സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്തായാലും നളിനിയുടെ ആത്മഹത്യശ്രമത്തിന്റെ പുകമറ പുകഴേന്തി (നളിനിയുടെ നീതിപാലകൻ) നീക്കും. കുറ്റവാളികളെയും ജയിൽവാസികളേയും മാറ്റി നിർത്തുന്ന ഭരണഘടനയല്ല ഇന്ത്യൻ ഭരണഘടനാ. നീതിയുടെ വാതിൽ നളിനിയ്ക്ക് മുന്നിലും കൊട്ടി അടക്കില്ലെന്നു സാരം!!
നെജിത
Post Your Comments