കേടായ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട് പോയ അമ്മയും മകളും ജീവൻ നിലനിർത്തനയി പരസ്പരം കുടിച്ചത് മൂത്രം. ചൈനയിലെ നോർത്ത് വെസ്റ്റ് പ്രവിശ്യയായ ശാങ്സിയിലാണ് സംഭവം നടന്നത്. അവശനിലയിൽ ആശുപത്രിയിലായ ഇവർ ആരോഗ്യം വീണ്ടെടുത്ത് ഡിസ്ചാർജ് ആയതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.
82കാരിയായ അമ്മയും 64 വയസുള്ള മകളും നാല് നിലകളുള്ള താമസസ്ഥലത്ത് ലിഫ്റ്റിലാണ് കുടുങ്ങിയത്. രണ്ടാം നിലയിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് ലിഫ്റ്റിന്‍റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ സാധിച്ചില്ല..
ലിഫ്റ്റിൽ കഴിയവെ ജീവൻ നിലനിർത്താനും നിർജ്ജലീകരണം ഒഴിവാക്കാനുമാണ് ഇവർ പരസ്പരം മൂത്രം കുടിക്കാൻ തുടങ്ങിയത്. കൈക്കുമ്പിളിൽ മൂത്രം ശേഖരിച്ചായിരുന്നു കുടിച്ചിരുന്നത്. ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന സമയത്ത് അമ്മ മകളുടെ തോളിൽ ചവിട്ടിക്കയറി മുകളിലെ ലൈറ്റ് തകർത്ത് ഒരു ഇലക്ട്രിക് വയർപുറത്തെടുത്തിരുന്നു. ഇതുപയോഗിച്ച് ലിഫ്റ്റിന്‍റെ വാതിലിൽ ചെറിയൊരു വിടവ് വരുത്തി. ഇതുവഴിയായിരുന്നു ശുദ്ധവായു ശ്വസിച്ചിരുന്നതെന്നാണ് ഇവരെ ചികിത്സിച്ച ഷിയാൻ ഹോസ്പിറ്റലിലെ ഡോക്ടർ യിൻ പറയുന്നത്.. പരസ്പരം അവസരങ്ങളെടുത്തായിരുന്നു ഇത്തരത്തിൽ ശ്വസനം.
നാല് ദിവസങ്ങൾ കടന്നു പോയി. നാലാം നാൾ കുറെ പരിശ്രമിച്ചതോടെ ലിഫ്റ്റിലെ വാതിലിലെ വിടവ് കുറച്ച് അധികം വലുതായി. പറ്റാവുന്ന ശബ്ദത്തിൽ സഹായത്തിനായി ഒച്ചവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പിന്നാലെ സുരക്ഷ അംഗങ്ങൾ സ്ഥലത്തെത്തുകയും അമ്മയെയും മകളെയും രക്ഷിക്കുകയുമായിരുന്നു. മൂന്ന് പകലും നാല് രാത്രിയും ലിഫ്റ്റിൽ കഴിഞ്ഞ അമ്മയും മകളും രക്ഷപ്പെട്ടത് അത്ഭുതം തന്നെയെന്നാണ് ഡോക്ടറായ യിൻ പറയുന്നത്.. മൂത്രം കുടിച്ചതു കൊണ്ട് മാത്രമാണ് അവരുടെ ജീവൻ നിലനിന്നതെന്നും ഡോക്ടർ യിൻ പറഞ്ഞു.
Post Your Comments