ആലുവ: കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് സംസ്‌കാര ചടങ്ങ് നടത്തിയ സംഭവത്തില്‍ കണ്ടാലറിയുന്ന 45 പേര്‍ക്കെതിരെ കേസെടുത്തു. ആലുവ തോട്ടക്കാട്ടുകരയില്‍ മരിച്ച വൃദ്ധയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.
മരണപ്പെട്ട വൃദ്ധയുടെ രണ്ട് ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കിടപ്പുരോഗിയായിരുന്നു മരിച്ച വൃദ്ധ. മരണപ്പെടുമ്പോള്‍ പനിയടക്കമുള്ള അസുഖങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും കോവിഡ് പരിശോധന നടത്താതെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും എന്നാണ് വിവരം. സംസ്‌കാരചടങ്ങില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments