KeralaLatest NewsNews

ഡോക്ടര്‍മാരടക്കം മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഡോക്ടര്‍മാരടക്കം മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ 92 ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 150 ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരവധി പോലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും രോഗം ബാധിച്ചിരുന്നു. അതേസമയം രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ ജൂലൈ 28 വരെ നീട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button