KeralaLatest News

യാത്ര ചോദിച്ചു ബന്ധുവീട്ടിലേക്കു പോയ മക്കള്‍ തിരികെയെത്തിയത് വെള്ളപുതച്ച് , കണ്ണീർ കടലായി അച്ഛനും അമ്മയും

കുട്ടനാട്‌: തങ്ങളുടെ അനുവാദം വാങ്ങി ബന്ധുവീട്ടിലേക്കു പോയ മക്കള്‍ വെള്ളപുതച്ച്‌ ആംബുലന്‍സില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയംപൊട്ടുന്ന വേദനയോടെ നിലവിളിച്ച ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നാടൊന്നാകെ വിതുമ്പി. തലവടി നടുവിലേമുറി തണ്ണൂവേലില്‍ വീട്ടിലെ ഇന്നലത്തെ കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു .

സുനില്‍-അര്‍ച്ചന ദമ്പ തികളുടെ മക്കളായ മിഥുനും നിമിലും അമ്പലപ്പുഴയിലുള്ള ഇളയച്ചന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ തിരികെ വരുന്നതിനിടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

കാസർഗോഡ് പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത്, 13 വയസ്സുമുതൽ അച്ഛന്റെ ക്രൂര പീഡനം, ഗർഭഛിദ്രവും നടത്തി, പിതാവിന്റെ പീഡനം അമ്മയുടെ അറിവോടെ

തിരുവല്ല റോഡില്‍ പച്ച കൈതമുക്ക് ജംഗ്ക്ഷന് സമീപം കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ്  മിധുൻ എസ് പണിക്കൽ(21), നിമൽ എസ് പണിക്കർ(15) എന്നിവർ തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇന്നലെ വൈകിട്ട് ആറോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പിലെത്തിച്ചത്. മിഥുന്‍ ചെന്നൈയില്‍ എന്‍ഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. നിമല്‍ നീരേറ്റുപുറം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ളാസ് ജയിച്ചിരുന്നു.

സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ സാംസ്ക്കാരിക, സാമുദായിക , സാമൂഹ്യ പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍ ഉള്‍പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ദീര്‍ഘ വര്‍ഷങ്ങളായി തലവടിയില്‍ സാഗര്‍ സ്റ്റുഡിയോ നടത്തി വരികയാണ് സുനില്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.അമ്മ അര്‍ച്ചനയുടെ സഹോദര പുത്രന്‍ അഭിജിത്ത് ആണ് ചിതകള്‍ക്ക് തീ കൊളുത്തിയത്. തണ്ണുവേലില്‍ വീട്ടില്‍ സുനിലും അര്‍ച്ചനയും ഇനി തനിച്ചാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button