ലണ്ടന്‍: ഒൻപത് കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങാന്‍ ഗവേഷണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് ബ്രിട്ടൻ. വാക്സിന് ഗവേഷണം നടത്തുന്ന ഫൈനസര് ഇന്കോര്പറേഷന്, ബയോഎന്‍ടെക് അലയന്‍സ്, ഫ്രഞ്ച് കമ്പനിയായ വല്‍നെവ എന്നിവയുമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കരാറിലെത്തിയത്.
പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകള്‍ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്ര വലിയ കരാറുകളില്‍ എത്തിയിരിക്കുന്നത്. വാക്സിന് സുരക്ഷിതവും അനുയോജ്യവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ നാല് കോടി ഡോസ് കൂടി വാങ്ങുമെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. ബയോഎന്‍ടെക്കും ഫൈസറും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്റെ മൂന്ന് കോടി ഡോസാണ് ബ്രിട്ടന് വാങ്ങുന്നത്.
Post Your Comments