തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ അനുകൂലമൊഴി നൽകിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗൾഫിൽ ജോലി ലഭിച്ചതിൽ ദുരൂഹത. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയവുമായി ബാലഭാസ്കറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
താൽക്കാലിക ഡ്രൈവറായിരുന്ന സി. അജിയിലൂടെ അപകട മരണ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു പ്രതികളെന്ന് സംശയിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയിരുന്നു. ഇതിൽ കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്ന് പിടിയിലായവർക്ക് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.
ബാലഭാസ്കര്‍ അപകടത്തിൽപെട്ട സ്ഥലത്ത് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ നയതന്ത്ര സ്വര്‍ണക്കടത്തിലെ പ്രതി സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ മനഃപൂർവം കൊണ്ടുവന്ന ഒരു സാക്ഷിയാണ് അജിയെന്നാണ് ബാലഭാസ്കറിന്റെ വീട്ടുകാർ പറയുന്നത്. അതിനുള്ള പ്രത്യുപകാരമാകാം ദുബൈയിലെ ജോലിയെന്ന് അവർ പറയുന്നു. എന്നാല്‍, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സമയത്ത് യു.എ.ഇയിലേക്ക് ഡ്രൈവര്‍മാരുടെ ഒരു റിക്രൂട്ട്മന്റെ നടന്നിരുന്നു എന്നും അതിൽ പങ്കെടുത്ത ശേഷം ലഭിച്ച ജോലിയാണെന്നാണ് അജിയുടെ ബന്ധുക്കള്‍ പറയുന്നത്.
Post Your Comments