ഇന്ത്യ-യുഎഇ നയതന്ത്രബന്ധങ്ങളുടെ മറവില്‍ നയതന്ത്ര ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമായി മാറി. ഇതോടെ അനധികൃത നിയമനങ്ങളും ബന്ധങ്ങളും അങ്ങനെ പൊങ്ങി വന്ന.സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് കാണിയ്ക്കുന്ന രേഖകളും ആവിയായി പോയി… സന്ദീപ് വചസ്പതിയുടെ കുറിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (PWC) എന്ന കണ്‍സല്‍ട്ടന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ പോലുമില്ലാതെ കരാറുകള്‍ നല്‍കുന്നത് എന്തുകൊണ്ട്?. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് PWC യുമായി ഉള്ള ബന്ധമാണ് ഇതിന് കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു ന്യായീകരണ സിമ്മങ്ങളുടെ ഘോരം ഘോരമുള്ള ഗര്‍ജ്ജനം. ആരോപണം വന്നപ്പോഴേക്കും തെളിവുകളും ഇല്ലാതായി. പക്ഷേ ഡിജിറ്റല്‍ തെളിവുകള്‍ അങ്ങനെ മുങ്ങിപ്പോകില്ലല്ലോ?
Post Your Comments