Latest NewsNewsIndia

ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ : ആദ്യ ബാച്ചിലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും : പ്രതിരോധത്തിനായി കൂടുതല്‍ യുദ്ധോപകരണങ്ങള്‍ ഇന്ത്യയിലേയ്ക്ക്,

ന്യൂഡല്‍ഹി: ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ , ആദ്യ ബാച്ചിലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടിയെത്തുന്നു. റാഫേല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ജൂലായ് 29തോടെ ഇന്ത്യയിലെത്തുന്നത്. ‘ഗെയിം ചേഞ്ചര്‍’ വിമാനം ജൂലായ് 29 ന് ഹരിയാനയിലെ അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ എത്തുമെന്നും വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ക്രൂവും ഗ്രണ്ട് ക്രൂവും വിമാനത്തില്‍ സമഗ്ര പരിശീലനം നടത്തി കഴിഞ്ഞു. റാഫേലിന്റെ നൂതനമായ ആയുധ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തന സജ്ജമാണ്.

Read Also : വാക്‌സിന്‍ വിജയം കണ്ടതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്

രണ്ട് സ്‌ക്വാഡ്രണുകള്‍ ഉള്‍പ്പെടുന്ന 36 ജെറ്റുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ആദ്യത്തെ സ്‌ക്വാഡ്രണ്‍ അംബാലയില്‍ നിന്നുകൊണ്ട് പടിഞ്ഞാറന്‍ മേഖലയില്‍ പ്രവര്‍ത്തിക്കും, മറ്റൊന്ന് ചൈനീസ് ഭീഷണി നേരിടാന്‍ പശ്ചിമ ബംഗാളിലെ ഹാഷിമരയില്‍ പ്രവര്‍ത്തിക്കും.പൊട്ടന്റ് മേറ്റര്‍, സ്‌കള്‍പ് മിസൈല്‍ തുടങ്ങിയ അത്യാധുനിക യുദ്ധ സംവിധാനങ്ങളാണ് റാഫേല്‍ യുദ്ധ വിമാനങ്ങളില്‍ സജ്ജീകരിച്ചിട്ടുളളത്. ദൃശ്യ പരിധിക്കപ്പുറമുള്ള എയര്‍ ടു എയര്‍ മിസൈലാണ് പൊട്ടന്റ് മേറ്റര്‍. വിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളാണ് സ്‌കള്‍പ് മിസൈലുകള്‍. ഇവ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. റാഫേലിന്റെ പ്രവര്‍ത്തനങ്ങള്‍, പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ ഫ്രാന്‍സില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button