CinemaLatest NewsNews

മുകേഷിന് സ്ത്രീകള്‍ മോശസന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു,എന്താണ്‌ സംഭവിച്ചതെന്ന് മുകേഷിനോട്‌ ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത് – മേതിൽ ദേവിക

ല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക്‌ ചെയ്യാറാണ് പതിവെന്നും ദേവിക പറയുന്നു.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മുകേഷ്.ഇപ്പോള്‍ താരം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ്. ഇപ്പോളിതാ കുടുംബ ജീവിതത്തെക്കുറിച്ച്‌ തുറന്നുപറയുകയാണ് താരങ്ങള്‍. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക്‌ ചെയ്യാറാണ് പതിവെന്നും ദേവിക പറയുന്നു. എന്നാല്‍ ഇതിന് ഒന്നും ക്യാമ്പയിൻ നടന്നില്ലെന്നും സ്ത്രീയെന്ന നിലയില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ കേൾക്കുമ്പോൾ സങ്കടം വരാറുണ്ടെന്നും ഇത്രയും വര്‍ഷം മുന്‍പ് എന്താണ്‌ സംഭവിച്ചതെന്ന് മുകേഷിനോട്‌ ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷ് തന്നോട് നുണ പറയില്ലെന്നും ഇ കാര്യങ്ങള്‍ കേട്ടപ്പോള്‍ മുതല്‍ അദ്ദേഹം വിഷമത്തിലാണെന്നും ദേവി പറഞ്ഞു. പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളുകൂടിയാണ് മുകേഷ്. മോശം അനുഭവങ്ങളുണ്ടാകുമ്ബോള്‍ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവി കൂട്ടിച്ചേര്‍ത്തു.

സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്.2002 ല്‍ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി.

ഇരുവര്‍ക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാല്‍ രണ്ടുവര്‍ഷത്തില്‍ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടര്‍ന്ന് പാലക്കാട് രാമനാട്ടുകരയില്‍ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button