കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പൂർണ സംരക്ഷണം ഒരുക്കാൻ ജില്ലയിലെ സി.പി.എം നേതാക്കൾക്കിടയിൽ ധാരണ. യു.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തിയിരുന്ന കൊല്ലത്ത് മുകേഷ് വീണ്ടും ജയിച്ചത് സഹിക്കാൻ വയ്യാത്ത കോൺഗ്രസുകാർ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഫോൺ വിളിയെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട വിശദീകരണ വിഡിയോയിൽ മുകേഷും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിൽ മുകേഷിനെതിരെ വലിയ പ്രചാരണം നടത്തുണ്ടെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ന്യായീകരണങ്ങളുമായി ഇടത് പ്രൊഫൈലുകളുടെ ശ്രമം. സംസ്ഥാനമൊട്ടാകെ ഇടത് എം.എൽ.എമാർക്കെതിരെ ഇത്തരം ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനാണ് നേതാക്കളുടെ ശ്രമം.
Post Your Comments