തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം കൂടുതല്‍ മേഖലകളെ കേന്ദ്രീകരിച്ച്. എമിറേറ്റ്‌സ് ജീവനക്കാരിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്. ഇവരുടെ മൊഴി എടുക്കാനാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജറുടെ മൊഴിയായിരിക്കും ആദ്യമെടുക്കുക. റാക്കറ്റിന് വിമാനത്താവള ജീവനക്കാരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകള്‍ എടുത്ത് കൂട്ടിയത് സ്വര്‍ണം കൈമാറ്റ കേന്ദ്രങ്ങളാക്കാനെന്നാണ് എന്‍.ഐ.എ കരുതുന്നത്. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളാണ്. സന്ദീപിന്റെ ബ്യൂട്ടി പാര്‍ലറും വര്‍ക് ഷോപ്പും ഉള്‍പ്പെടെ ഏഴ് ഇടങ്ങളില്‍ വച്ച് സ്വര്‍ണം കൈമാറി. സ്വര്‍ണം കൊണ്ടുപോകാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി.
Post Your Comments