Latest NewsKeralaIndia

‘ സിനിമാമേഖലയിലെ ദമ്പതികൾക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി’: എം.ടി രമേശ്

ആരോപണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് ബിജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആരോപണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി മലയാള സിനിമാ മേഖല മാറി. ഇക്കാര്യത്തില്‍ അമ്മ ഭാരവാഹികള്‍ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ക്ക് പണം മുടക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണം എയിംസിൽ, ആദ്യഘട്ട പരീക്ഷണം 375 പേരില്‍

മലയാളത്തിലെ ന്യൂജനറേഷന്‍ പുതുമുഖ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാണ് ഇയാള്‍ പണം മുടക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. ഗണ്‍മാനായി ജയഘോഷിനെ നിയമിക്കാന്‍ അറ്റാഷെ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യം ഡി.ജി.പി വ്യക്തമാക്കണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button